കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും ഒക്ടോബർ 25 ശനിയാഴ്‌ച കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു. രാവിലെ 10.30-ന് പ്രതിനിധി സമ്മേളനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര.ജി.എച്, ഉൽഘാടനം ചെയ്യും. കൂടുംബ സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകുമാരി ഉൽഘാടനം ചെയ്യും. ഉപഹാര സമർപ്പണം ആർ.ടി.ഒ ഇ.എസ്സ് ഉണ്ണി കൃഷ്‌ണൻ നിർവ്വഹിക്കും. 25 വർഷം തുടർച്ചയായി ബസ് സർവ്വീസ് നടത്തിവരുന്ന മെമ്പർമാരായ ബസ്സുടമകളെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആദരിക്കും. മെമ്പർമാരായ ബസ്സുടമകളുടെ 2025ൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സംസ്ഥാന പ്രസിഡണ്ട് പി.കെ.മൂസ്സ ചടങ്ങിൽ അനു മോദിക്കും. ജില്ലാ പ്രസിഡണ്ട് പി.കെ.പവിത്രൻ അദ്ധ്യക്ഷം വഹിക്കും. സമ്മേളനത്തിൽ ബസ്സ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രതി സന്ധി ചർച്ച ചെയ്യും. വാർത്താ സമ്മേളനത്തിൽ ....വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പി.കെ.പവിത്രൻ, ജനറൽ സെക്രട്ടറി ഒ. പ്രദീപൻ, ഭാരവാഹികളായ സി. മോഹനൻ, ടി. രാധാകൃഷ്ണൻ, എം. കെ. അസീൽ, പി.അജിത്ത് എന്നിവർ പങ്കെടുത്തു
ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനം 25ന്
WE ONE KERALA
0
Post a Comment