മൂന്നാമത് ഉത്തരകേരള വള്ളുവൻ കടവ് വള്ളംകളി ജലോത്സവം ഒക്ടോബർ 26 ന് ഞായറാഴ്‌ച രാവിലെ 11 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് കലാഭവൻ ദിൽന രാജിൻറെ സംഗീത വിരുന്നും ഉദ്ഘാടന ചടങിന് ശേഷം വർണ്ണശഭളമായ ജല ഘോഷയാത്രയും ഉണ്ടാവും. 12 മണി മുതൽ വള്ളംകളി മത്സരം തുടങ്ങും. ഉത്തരകേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകൾ പങ്കെടുക്കും. 25 പേർ തുഴയുന്ന 14 വള്ളങ്ങളും 15 പേർ തുഴയുന്ന 14 വള്ളങ്ങളും 10 വനിതകൾ തുഴയുന്ന 9 വള്ളങ്ങളുമുൾപ്പടെ 3 വിഭാഗങ്ങളായാണ് മത്സരം. മൂന്നുവിഭാഗങ്ങളിൽ നിന്നും വിജയിക്കുന്ന ഒന്ന്, രണ്ട് മൂന്ന്സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്സും ട്രോഫിയും സമ്മാനിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കെ സുധാകരൻ എം.പി നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ രാജൻ അഴിക്കോടൻ ടി.ഗംഗാധരൻ, എം.കെ.രമേശൻ, എം.ഒ.രാമകൃഷ്‌ണൻ, പി.ശശിധരൻ, ചോറൻ ഗോപാലൻ എന്നിവർ പങ്കെടുത്തു.
Post a Comment