സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കിഫ്ബി ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. 1995 നവംബര്‍ 11നാണ് കിഫ്ബി രൂപീകരിച്ചത്. നവംബര്‍ 4 ന് കിഫ്ബിയുടെ 25ാം വാര്‍ഷിക ഉദ്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാഷ്ണല്‍ ഹൈവേ പൂര്‍ത്തീകരണത്തിന് അടക്കം പണം നല്‍കാന്‍ കഴിഞ്ഞത് കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയതാണ്. ശബരിമലയില്‍ മാത്രം 126 കോടി രൂപ ചെലവഴിച്ചു. 20000 കോടി രൂപ ഭൂമി ഏറ്റെടുക്കാന്‍ മാത്രം മാറ്റി വച്ചു. ചെല്ലാനം കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയതും കിഫ്ബി ഫണ്ട് വഴി. കഴിഞ്ഞ പത്ത് വര്‍ഷമായി പവര്‍ക്കട്ട് ഇല്ലാതാക്കാന്‍ കിഫ്ബി പ്രവര്‍ത്തനം സഹായകമായെന്നും മന്ത്രി പറഞ്ഞു.
1709 കോടി രൂപ ട്രാന്‍സ്മിറ്റ് നിര്‍മ്മാണത്തിന് ചെലവഴിച്ചു. കൃത്യമായ പ്ലാന്‍ പ്രകാരമാണ് ലോണ്‍ എടുത്ത് മുന്നോട്ട് പോകുന്നത്.തിരിച്ചടവില്‍ ആശങ്ക വേണ്ട. കൃത്യമായി തിരിച്ചടച്ച് മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 20 നും 25 നും ഇടയ്ക്ക് വരുമാനം ലഭിക്കുന്നുണ്ട്. ദേശീയപാത പോലെ ടോള്‍ പിരിവില്‍ ആലോചന ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
.jpg)



Post a Comment