നാടിൻ്റെ വികസനമല്ല, പാർട്ടി നേതാക്കളുടെ വികസനമാണ് സി പി എമ്മിന് പരമ പ്രധാനം: അഡ്വ. മാർട്ടിൻ ജോർജ്


കണ്ണൂർ: നാടിൻ്റെ വികസനമോ ജനങ്ങളുടെ ക്ഷേമമോ അല്ല മറിച്ച് പാർട്ടി നേതാക്കളുടെ ക്ഷേമമാണ് സി പി എമ്മിന് പരമ പ്രധാനമെന്ന് ഡിസിസി പ്രസിഡൻ്റ്  അഡ്വ. മാർട്ടിൻ ജോർജ്. ആന്തൂർ ദാസൻ രക്തസാക്ഷിത്വ ദിനവും ആന്തൂരിലെ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ വികസനത്തിനു വേണ്ടി ജനപക്ഷത്ത് നിലയുറപ്പിച്ചതാണ് ദാസൻ ചെയ്ത കുറ്റം. അതിൻ്റെ പേരിലാണ് ദാസനെ സി പി എം ക്രിമിനലുകൾ ഇല്ലാതാക്കിയത്. അധികാരത്തിൻ്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാൻ മടിക്കാത്ത സി പി എം നേതൃത്വത്തെ അവരുടെ അണികൾക്ക്  തന്നെ മടുത്തിരിക്കുകയാണ്. യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കൊള്ളസംഘത്തെ അധികാരത്തിൽ നിന്നു താഴെയിറക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആ വികാരം പ്രതിഫലിക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.പ്രജോഷ്, അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. അംഗം മുഹമ്മദ് ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടി. ജനാർദനൻ, ഇ ടി രാജീവൻ, എം.എൻ. പൂമംഗലം, എ.എൻ.ആന്തൂരാൻ, പിയം പ്രേംകുമാർ, വി വി.സി. ബാലൻ, വത്സൻ കടമ്പേരി, ആദം കുട്ടി കെ.പി, പി.സുജാത, മാവില പത്മനാഭൻ, പി. പ്രവീൺകുമാർ, സിജി, കെ.വി., നൗഷാദ്. ബി., ഒ.വി. പ്രേം കുമാർ, കെ.എം. വിനോദ്, പി.ഇന്ദിര, എ. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

AD01