അല്‍ നസ്‌റിന് എ‍ഴുപതാം വാര്‍ഷികം; റൊണാള്‍ഡോയ്ക്ക് 950-ാം ഗോള്‍


പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു നിര്‍ണായകമായ നാ‍ഴികകല്ല് തന്റെ കരിയറില്‍ പിന്നിട്ടു. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനുവേണ്ടി ഗോള്‍ നേടിയതോടെയാണ് കരിയറിലെ 950-ാം ഗോള്‍ നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയത്.

അല്‍ ഹസമിനെതിരായ മത്സരത്തില്‍ എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം. മത്സരത്തില്‍ അല്‍ ഹസമിനെ എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ നസ്‌ര്‍ കീഴടക്കുകയും ചെയ്തു. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന അല്‍ നസ്‌ര്‍ ലീഗില്‍ തുടര്‍ച്ചയായ ആറാം ജയമാണ് നേടിയത്.

സൗദി ക്ലബിനുവേണ്ടി റൊണാള്‍ഡോ ഇന്നലെ നേടിയത് തൊണ്ണൂറ്റിയൊമ്പതാമത്തെ ഗോളാണ്. കരിയറില്‍ ഇതുവരെ 1279 മത്സരങ്ങളില്‍ നിന്നാണ് 950 ഗോളുകള്‍ റൊണാള്‍ഡോ നേടിയത്. റൊണാള്‍ഡോ ഏറെക്കാലം കളിച്ച റയല്‍ മാഡ്രിഡിനുവേണ്ടി 450 ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. പോര്‍ച്ചുഗീസ് ദേശീയ ടീമിനുവേണ്ടി 143 തവണ വലകുലിക്കിയിട്ടുള്ള താരം 145 തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും ലക്ഷ്യം കണ്ടിട്ടുണ്ട്.



Post a Comment

أحدث أقدم

AD01