പാലങ്ങളുടെ നാടായ ആലപ്പുഴയിൽ ഇനി ഗ്ലാസ് ബ്രിഡ്ജിലൂടെയും ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നടക്കാം. ആലപ്പുഴ കലവൂരിന് സമീപം ആണ് ഈ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.
വേറെ വിനോദസഞ്ചാരികൾ എത്തുന്ന ആലപ്പുഴ ടൂറിസം മേഖലയിൽ സഞ്ചാരികൾക്ക് വേണ്ടിയാണ് ആലപ്പുഴ കലവൂരിന് സമീപം വിനോദസഞ്ചാരത്തിനായി എത്തുന്ന കുടുംബാംഗങ്ങൾക്ക് കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ആനകളും വിവിധതരം പക്ഷികളും മറ്റ് മൃഗങ്ങളും അടക്കം ഇവിടെയെത്തുന്നവർക്ക് സന്തോഷം പകരുന്നതിനാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. പൊതുപ്രവർത്തകനായ ജി കൃഷ്ണപ്രസാദിന്റേതാണ് ഈ സംരംഭം. കഴിഞ്ഞദിവസം ഇതിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് ആണ് ഉദ്ഘാടനം ചെയ്തത്.
കുളമാക്കൽ അഡ്വഞ്ചർ പാർക്ക് എന്ന പേരിലാണ് ഇത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സിപ് ലൈനും ഗ്ലാസ് ബ്രിഡ്ജ് അടക്കം കുട്ടികൾക്ക് ആനന്ദം പകരുന്ന എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ കാൽ സവാരിയും അതോടൊപ്പം ബീച്ചിലും സമയം ചെലവഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് കലവൂരിലുള്ള ഈ അഡ്വഞ്ചർ പാർക്ക് കൂടി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
.jpg)



إرسال تعليق