യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആടി ഉലയുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. ‘താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച ഉയര്‍ന്ന് വന്നയാളാണ് അബിന്‍. കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തി ആണെന്നതില്‍ സംശയം ഇല്ല, അബിന്റെ അഭിപ്രായം കൂടെ തേടിയിട്ട് വേണമായിരുന്നു പാര്‍ട്ടി ഒരു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നു താനും അവഗണന നേരിട്ടിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. നാഷണല്‍ ഔട്ട് റീച്ച് സെല്ലില്‍ നിന്ന് ഒരു വാക്ക് ചോദിക്കാതെയാണ് തന്നെ മാറ്റിയത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ തന്നെ പാര്‍ട്ടിയുടെ സ്ഥാനത്ത് നിന്ന് നീക്കിയത് മാനസികമായി ഏറെ വിഷമം ഉണ്ടാക്കി. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കില്‍ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. അന്ന് പാര്‍ട്ടി തീരുമാനം ഞാന്‍ അംഗീകരിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ കോട്ടയത്ത് പറഞ്ഞു. തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും എന്നാല്‍ ഒരിക്കല്‍ അത് പറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
.jpg)



Post a Comment