പി എം ശ്രീ: ‘നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണം; കേന്ദ്ര സമീപനത്തെ ഒറ്റക്കെട്ടായി എതിർക്കണം’; മന്ത്രി പി രാജീവ്


പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണമാണെന്ന് നിയമമന്ത്രി പി രാജീവ്. എന്നാൽ അത് സ്വീകരിക്കുന്നതിൽ അതാത് വകുപ്പിന് തീരുമാനമെടുക്കാം. ദേശിയ വിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് നിലപാടാണ് നേരത്തെയും സ്വീകരിച്ചത്. ചർച്ച നടത്തി ഐക്യത്തോടെ പോകാനുള്ള സാഹചര്യം ഇടതുപക്ഷ മുന്നണിയിലുണ്ട്. സ്കൂളുകൾ ആർഎസ്എസ് ശാഖകൾ ആക്കുന്നു എന്ന യുഡിഎഫ് വിമർശനത്തിനും മന്ത്രി മറുപടി നൽകി. ഏതു ഡീലിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ സർക്കാർ ഇതേ പദ്ധതിയിൽ ഒപ്പിട്ടിരിക്കുന്നത് എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു വ്യവസ്ഥയും ഇല്ലാത എൻഇപി നടപ്പിലാക്കിയവർ ആണ് അവരെന്ന് മന്ത്രി കുറ്റപ്പെടുത്തി. എൻഇപിക്ക് ബദലായി കേരളം പുതിയ പാഠപുസ്തകങ്ങൾ അച്ചടിച്ച് നടപ്പാക്കിയിട്ടുണ്ട്. ആർഎസ്എസിന് വിധേയമായി നയങ്ങൾ നടപ്പിലാക്കിയ സർക്കാരാണ് കോൺഗ്രസിന്റേത്. കേരളത്തിന് അർഹമായ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചുവെന്നും കേന്ദ്ര സമീപനത്തെ ഒറ്റക്കെട്ടായി എതിർക്കണമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ ധാരണാപത്രം ഒപ്പിടുന്നതിന് മുൻപ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിർദ്ദേശിച്ചിരുന്നു. പി എം ശ്രീ നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം അതേ രീതിയിൽ നടപ്പാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നയപരമായ തീരുമാനം വേണമെന്നും നിയമ വകപ്പ് അറിയിച്ചിരുന്നു. ഇത് മറികടന്നാണ് വി​ദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.



Post a Comment

Previous Post Next Post

AD01