ബസിനുള്ളില്‍ നില്‍ക്കാൻ പോലും പറ്റാത്ത തിരക്ക്; കാലില്‍ ചവിട്ടല്ലേയെന്ന് വയോധികൻ; തെറിയഭിഷേകത്തിന് പിന്നാലെവായോധികന്റെ മൂക്കിടിച്ച്‌ പൊട്ടിച്ച്‌ യുവാവ്; കേസെടുത്ത് പോലീസ്



പെരിന്തൽമണ്ണ :പെരിന്തല്‍സിമണ്ണ താഴേക്കോട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികന് സഹയാത്രികന്റെ ക്രൂര മർദനം. താഴേക്കോട് സ്വദേശി ഹംസ (68) ആണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കാലില്‍ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവ് പ്രകോപിതനായി ഹംസയെ മർദിച്ചത്. താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. ബസില്‍ വെച്ച്‌ യുവാവ് ഹംസയുടെ കാലില്‍ ചവിട്ടി. ഇതിനെത്തുടർന്ന് അല്‍പം മാറി നില്‍ക്കാൻ ഹംസ ആവശ്യപ്പെട്ടു.ഇതില്‍ പ്രകോപിതനായ യുവാവ് വയോധികനെ കുട്ടികൾ അടക്കമുള്ള യാത്രക്കാർക്ക് ഇടയിൽ വെച്ച് വൃത്തികെട്ട വാക്കുകളാൽ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.മർദനത്തില്‍ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.യുവാവ് വയോധികനെ പലതവണ മർദിച്ചു, പിന്നീട് കഴുത്തിന് പിടിച്ച്‌ ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയായിരുന്നു. സംഭവത്തില്‍ ഹംസയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലിസ് കേസെടുത്തു. ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലിസ്. സ്കൂള്‍ വിട്ട സമയമായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻഡോറിനടുത്ത് വെച്ചാണ് യുവാവ് വയോധികനെ ആക്രമിച്ചത്.



Post a Comment

Previous Post Next Post

AD01