തീപിടിത്തത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം; യുവതി പിടിയില്‍


തളിപ്പറമ്പ്: കഴിഞ്ഞ ദിവസം തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റില്‍ നിന്നും മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ നിന്ന് 10,000 രൂപയുടെ സാധനങ്ങളുമായി ഇവർ കടന്നുകളയുകയായിരുന്നു. തളിപ്പറമ്പിനു സമീപത്തു താമസിക്കുന്ന ഇവർ എടുത്ത സാധനങ്ങളുടെ വില നല്‍കിയെന്നും അതിനാല്‍ കേസില്ലെന്നു സ്ഥാപന ഉ‌ടമ പറഞ്ഞു. തുടർന്ന് പോലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. തീപിടിത്ത സമയത്ത് കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തിയിരുന്നെങ്കിലും അവരെ പിടികൂടിയിരുന്നു.



Post a Comment

أحدث أقدم

AD01