പയ്യാവൂർ: സീറോ മലബാർ മതൃവേദി തലശേരി അതിരൂപത കലോത്സവം 'നസ്രാണി ഫെസ്റ്റ് 2025' ചെമ്പേരി നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. ആവേശകരമായ മത്സരങ്ങളുടെ ഫൈനലിൽ നൂറ് പോയിന്റുകളോടെ ഒന്നാം സ്ഥാനം നേടിയ പേരാവൂർ മേഖല എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.
93 പോയിന്റുകൾ വീതം നേടിയ പൈസക്കരി, തോമാപുരം മേഖലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 78 പോയിൻ്റുകളുമായി എടൂർ മേഖലക്കാണ് മൂന്നാം സ്ഥാനം. കൂടുതൽ പോയിൻ്റുകൾ നേടുന്ന
യൂണിറ്റുകളായി മണ്ഡപം യൂണിറ്റ് (46 പോയിന്റുകൾ) ഒന്നാം സ്ഥാനവും പൈസക്കരി യൂണിറ്റ് (28 പോയിൻ്റുകൾ) രണ്ടാം സ്ഥാനവും, ചുണ്ടപ്പറമ്പ് യൂണിറ്റ് (27 പോയിൻ്റുകൾ) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ശനിയാഴ്ച രാവിലെ 9.30 ന് കലാേത്സവത്തിന് തുടക്കം കുറിച്ച് മാതൃവേദി അതിരൂപത പ്രസിഡൻ്റ് സിസി ആൻ്റണി പതാക ഉയർത്തി. തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ കലാേത്സവം ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാത ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, മാതൃവേദി അതിരൂപത ഡയറക്ടർ ഫാ.ജോബി കോവാട്ട് എന്നിവർ പ്രസംഗിച്ചു. കലോത്സവം ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സമാപിച്ചത്. അതിരൂപതയിലെ പത്തൊമ്പത് മേഖലകളിൽ നിന്നെത്തിയ ആയിരത്തിൽപരം കലാപ്രതിഭകളായ അമ്മമാർ
ഒമ്പത് വേദികളിലായി നടന്ന പത്ത് മത്സരയിനങ്ങളിൽ തങ്ങളുടെ പ്രകടനങ്ങൾ കാഴ്ചവച്ചു. സുന്ദരമായ നൃത്തച്ചുവടുകളും അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും പ്രതിഭ തെളിയിക്കുന്ന അവതരണങ്ങളും കലോത്സവത്തെ ഉജ്വലമാക്കി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ വിതരണം ചെയ്തു. മാതൃവേദി അതിരൂപതാ ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ബ്രദർ ജോയൽ, കലോത്സവ കോ ഓർഡിനേറ്റർ ലിൻസി, ജോയിന്റ് കോ ഓർഡിനേറ്റർ ജിജി എന്നിവരാണ് കലോത്സവത്തിനാവശ്യമായ സജീകരണങ്ങൾ നടത്തിയത്. മാതൃവേദി അതിരൂപതാ പ്രസിഡന്റ് സിസി ആന്റണി, ഭാരവാഹികളായ മേഴ്‌സി വാതപ്പള്ളിൽ, വത്സമ്മ മുണ്ടിയാനിയ്ക്കൽ, റെജീന തെക്കേപ്പറമ്പിൽ, ബീന പുത്തൂർ എന്നിവർ നേതൃത്വം നൽകി. ചെമ്പേരി മേഖല പ്രസിഡന്റ് ശ്രീമതി ഷീബ തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള മാതൃവേദി പ്രവർത്തകർ മത്സരാർത്ഥികൾക്കായി വിഭവസമൃദ്ധമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.
.jpg)



إرسال تعليق