മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എം കാസിം കുഞ്ഞ് ഫൗണ്ടേഷൻ


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം കാസിം കുഞ്ഞ് ഫൗണ്ടേഷൻ സംഭാവന നൽകി. വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് തൊഴിലാളി നേതാവും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ആറു പതിറ്റാണ്ട് കാലം നിറസാന്നിധ്യമായിരുന്ന എം. കാസിം കുഞ്ഞിൻ്റെ പേരിലുള്ള ഫൗണ്ടേഷൻ സംഭാവന കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഫൗണ്ടേഷൻ ഭാരവാഹികൾ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്. ഫൗണ്ടേഷൻ പ്രസിഡന്റ് പൂവച്ചൽ നാസർ, സെക്രട്ടറി അഡ്വ. കെ.പി ദിലീപ് ഖാൻ, ഷാജി, എം.കെ.കെ ഫൗണ്ടേഷൻ കൾച്ചറൽ ഫോറം ചെയർപേഴ്‌സൺ അസീന ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01