മൂവാറ്റുപുഴ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബസിലിടിച്ച് അപകടം; കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരുക്കേറ്റു


മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം. കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. രാവിലെ 11.30 ഓടെ മീങ്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. പാലക്കുഴ തടത്തില്‍ പുത്തന്‍പുര വീട്ടിൽ മത്തായി, ഭാര്യ ലിസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന നാൽപ്പതോളം യാത്രികര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് വാഹനം റോഡില്‍ നിന്ന് നീക്കിയാണ് ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കിയത്. വാഹനത്തില്‍ നിന്നും റോഡിലേക്ക് ഒഴുകിയ ഓയിൽ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.



Post a Comment

Previous Post Next Post

AD01