വി.എസ്.അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു


പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച വി.എസ്.അച്യുതാനന്ദൻ സ്മാരക ഹാൾ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. വി.എസ് അച്യുതാനന്ദനെ പോലെ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള, ജനം ഇത്രമാത്രം സ്നേഹിച്ച മറ്റൊരു നേതാവിനെ കാത്തിരുന്നു കാണണമെന്ന്  സ്പീക്കർ പറഞ്ഞു. മനുഷ്യനും പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടി പ്രവർത്തിച്ച വി.എസിൻ്റെ പേര് പുതിയ ഹാളിനു നൽകിയ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളെ അദ്ദേഹം അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുകളിലായാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ശീതീകരിച്ച ഹാൾ നിർമ്മിച്ചത്. സി. കെ ഹരീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. കെ. ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അൽവേഡിസ, പാറശ്ശാല പഞ്ചായത്ത് പ്രസിഡൻ്റ് എൽ. മഞ്ചുസ്മിത  തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01