‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും


സെൻസർ ബോർഡ് അനുമതി നിഷേധിച്ച ഹാൽ സിനിമ കാണാൻ ഹൈക്കോടതി. ഈ ശനിയാഴ്ച 7 മണിക്ക് ചിത്രം കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കത്തോലിക്ക കോൺഗ്രസ്‌ പ്രതിനിധിയും ചിത്രം കാണാനെത്തും. എവിടെവെച്ചാണ് ചിത്രം കാണുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സിനിമ കണ്ട ശേഷം കോടതി എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട് , രാഖി തുടങ്ങിയ കാര്യങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.പക്ഷെ ഇതെല്ലം ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും റിലീസ് വൈകുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി ഹൈക്കോടതിക്ക് മുൻപാകെ വരികയും ചിത്രം കാണാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തത്.

അതേസമയം, സിനിമ ക്രൈസ്തവ സമൂഹത്തിൻ്റെ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. ഉള്ളടക്കം മതസൗഹാർദ്ദത്തിന് ഭീഷണി ഉണ്ടാക്കും. താമരശ്ശേരി ബിഷപ്പിന്റെ യശസ്സിനും, രൂപതയ്ക്കും സിനിമഅപകീർത്തി ഉണ്ടാക്കും ഇങ്ങനെ നീളുന്നു ചിത്രത്തിനെതിരായ ആരോപണം. എന്നാൽ സെൻസർ ബോർഡ് മാത്രം കണ്ട ചിത്രത്തിൻറെ വിവരങ്ങൾ എങ്ങിനെ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധിയ്ക്ക് കിട്ടിയെന്ന ചോദ്യവും സംവിധായകൻ റഫീഖ് ഉന്നയിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01