ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും, നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസ്


ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസെടുക്കുക. നിലവിലെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. കക്ഷികൾ എന്ന നിലയിൽ ഇവരെ ഒഴിവാക്കിയായിരിക്കും പുതിയ കേസ്.ഗൂഢാലോചന അന്വേഷിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോ​ഗതി ഉദ്യോ​ഗസ്ഥർ കോടതിയ്ക്ക് കൈമാറി.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ​ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി. ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.



Post a Comment

Previous Post Next Post

AD01