അപകടാവസ്ഥയിലായ സംസ്ഥാന പാതയോരം കോൺക്രീറ്റ് ചെയ്തു.


ഇരിക്കൂർ: പതിറ്റാണ്ടുകളായി അപകടം നടന്നു കൊണ്ടിരിക്കുന്ന ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന ഹൈവയിൽ ഇരിക്കൂർ ബസ്സ്റ്റാൻ്റ് പരിസരം മുതൽ ഇരിക്കൂർ സബ് റജിസ്ടാർ ഓഫീസിനോട് ചേർന്ന കനറാബാങ്ക് വരെയുള്ള സംസ്ഥാന പാതയോരം പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് ചെയ്തുഗതാഗതയോഗ്യമാക്കി. വീതികുറഞ്ഞപാതയോരം കനത്ത മഴയിൽ ഒരടിയോ ളം താഴ്ചയിൽ കുഴിയായിരുന്നു. റോഡിൻ്റെ മാർക്കിംഗ് വര കഴിഞ്ഞാൽ കാൽ നടയാത്രക്കാർ കടന്നു പോവാൻ ഏറെ ദുരിതമനുഭവിച്ചിരുന്നു. സബ് രജിസ്ട്രാഫീസിലേക്കും വില്ലേജ് ഓഫീസിലേക്കും കനറാബാങ്കിലേക്കും പള്ളി മദ്രസകളിലേക്കും പോകുന്ന പ്രായമായവരും അംഗവൈകല്യമുള്ളവരും കുട്ടികളും ഏറെ പ്രയാസപ്പെട്ടിരുന്നു. സബ് രജിസ്ടാഫീസ് വികസനസമിതി പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്ക് പ്രശ്നത്തിൻ്റെ ഗൗരവം അറിയിച്ച് നിവേദനം നൽകിയിരുന്നു.

റിപ്പോർട്ട്: മടവൂർ അബ്ദുൽ ഖാദർ ഇരിക്കൂർ 




Post a Comment

Previous Post Next Post

AD01