പരിപ്പുവട ക്രിസ്പിയായില്ലേ ? നാടൻ മൊരിഞ്ഞ പരിപ്പുവട ഇങ്ങനെ ഉണ്ടാക്കിയാൽ മതി



ചൂട് ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പുവട, ആഹാ അതിന്റെ വികാരം തന്നെ മറ്റൊന്നാണ്. ഇന്നത്തെ തലമുറയിൽ സാൻവിച്ചും ബർഗറുമൊക്കെ പകരം പ്രിയപ്പെട്ട വിഭവങ്ങളായിക്കൊണ്ടിരിക്കുന്നു. എന്നാലും ഒരിടത്ത് പരിപ്പുവടയുടെ തട്ട് താണ് തന്നെയിരിക്കും. എന്നാൽ വീടുകളിൽ ഉണ്ടാക്കുന്ന പരിപ്പുവട ക്രിസ്പിയായില്ലെങ്കിൽ കഴിക്കാൻ വല്യ സുഖമൊന്നും ഉണ്ടാവില്ല. അതിന് പരിപ്പിനു പകരം പൊട്ടുകടല ഉപയോഗിക്കാം. അടിപൊളി റെസിപ്പി ഇതാ..

അവശ്യ ചേരുവകൾ

വെളുത്തുള്ളി അല്ലി – 20
ജീരകം – 2 ടീസ്പൂൺ
പെരുംജീരകം – 2 ടീസ്പൂൺ
നിലക്കടല – 2 കപ്പ്
കാരറ്റ് ചിരകിയത് – 2 കപ്പ്
ഉള്ളി – ആവശ്യത്തിന്
പച്ചമുളക്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
അരിപ്പൊടി- 4 ടേബിൾസ്പൂൺ
വെള്ളം- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, ജീരകം, പെരുംജീരകം, നിലക്കടല, കാരറ്റ് എന്നിവയെല്ലാം മിക്സിയിൽ അരച്ചെടുക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം.
ചെറുതായി അരിഞ്ഞെടുത്ത ഉള്ളി, വറ്റൽമുളക് ചതച്ചത്, കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവ അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഇതിലേയ്ക്ക് 4 ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കാം. ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് ഇളക്കി യോജിപ്പിക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വയ്ക്കാം. അതിലേയ്ക്കു വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് മാവ് പരിപ്പുവടയുടെ ആകൃതിയിൽ എടുത്ത് വറുക്കാൻ ഇടാം. ഇരുവശങ്ങളും വെന്ത് ക്രിസ്പിയാകുന്നതു വരെ വേവിക്കാം.


Post a Comment

Previous Post Next Post

AD01