വിമാനത്തിന് തൊട്ടരികെ ബസിന് തീപിടിച്ചു; സംഭവം ദില്ലി വിമാനത്താവളത്തില്‍ | വീഡിയോ


ദില്ലി വിമാനത്താവളത്തില്‍ വിമാനത്തിന് തൊട്ടരികെ ബസിന് തീപിടിച്ചു. ടെര്‍മിനല്‍ 3-ല്‍ ഇന്ന് ഉച്ചകഴിഞ്ഞ് ആയിരുന്നു സംഭവം. എയര്‍ ഇന്ത്യ വിമാനത്തിന് മീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ബസിനാണ് തീ പിടിച്ചത്. നിരവധി വിമാനക്കമ്പനികള്‍ക്ക് ഗ്രൗണ്ട് സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസിൻ്റെ ബസായിരുന്നു ഇത്. ആ സമയം ബസിൽ ആരുമുണ്ടായിരുന്നില്ല. ലഗേജുകളും ഇല്ലായിരുന്നു.

തീപിടിച്ച ഉടന്‍ സ്ഥലത്തുണ്ടായിരുന്ന എ ആർ എഫ് എഫ് സംഘം രംഗത്തെത്തുകയും മിനുട്ടുകള്‍ക്കുള്ളില്‍ തീ അണയ്ക്കുകയും ചെയ്തു. വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനങ്ങൾ സാധാരണ നിലയിലാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് പരമപ്രധാനമാണെന്നും കമ്പനി അറിയിച്ചു.

തീപിടിത്തത്തിൻ്റെ കാരണം എസ് എ ടി എസ് അന്വേഷിച്ചുവരികയാണ്. ബസിൽ വിശദമായ പരിശോധന നടത്തും. ദില്ലി വിമാനത്താവളത്തിന് മൂന്ന് ടെര്‍മിനലുകളും നാല് റണ്‍വേകളുമുണ്ട്. പ്രതിവര്‍ഷം 100 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. വീഡിയോ:


Post a Comment

Previous Post Next Post

AD01