പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിക്കണം: കേരള പത്ര പ്രവർത്തക യൂണിയൻ

 


കണ്ണൂർ: പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരാർ ജീവനക്കാരെ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ അധ്യക്ഷനായി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വിജേഷ് സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി എം സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കബീർ കണ്ണാടിപറമ്പ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സതീശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് വിനോദ് പായം, കെ പി ജൂലി, പി ജയകൃഷ്ണൻ, കെ കെ സുബൈർ, എൻ ടി രമേശൻ, കെ സി രമേശൻ, ബഷീർ കൊടിയത്തൂർ, വി വി ദിവാകരൻ, സി പി സജിത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ജയദീപ് ചന്ദ്രൻ നന്ദി പറഞ്ഞു.




Post a Comment

Previous Post Next Post

AD01