വോട്ട് ചോരി കാമ്പയിന് പിന്തുണയുമായി മഹിള കോൺഗ്രസ്സ് ഒപ്പ് ശേഖരണം:


മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ചോരി ജില്ലാതല സിഗ്നേച്ചർ ക്യാമ്പയിൻ തലശ്ശേരി മാടപ്പിടികയിൽ പുതുച്ചേരി  എംഎല്‍എ  രമേഷ് പറമ്പത്ത്  ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷയായി. ഓരോ വോട്ടിൻ്റെയും ശക്തിയിലാണ് നമ്മുടെ ജനാധിപത്യം നിലകൊള്ളുന്നത്. ഇന്ന് ആ അടിത്തറ പോലും അപകടത്തിലാണ്. പല നിയമ സഭാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ വലിയ തോതിൽ ക്രമക്കേടുകൾ കോൺഗ്രസ് നേതാവ്  ശ്രീ രാഹുൽ ഗാന്ധി എം പി കണ്ടെത്തിയിട്ടുണ്ട് - വ്യാജവോട്ടുകൾ ചേർത്തും യഥാർത്ഥ വോട്ടുകൾ അട്ടിമറിക്കപ്പെടുകയും ചെയ്തത് തെളിവുസഹിതം പുറത്തു വന്നിട്ടും നടപടികൾ എടുക്കാൻ അധികാരികൾ തയ്യാറായിട്ടില്ലാത്ത സാഹചര്യത്തിൽ 5 കോടി പോട്ടർമാരുടെ ഒപ്പു ശേഖരിച്ചു കൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്  അർഹതയുള്ള ഓരോ പൗരൻ്റെയും പേര്  വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പരിഷ്കരിക്കുന്നതിലും സുതാര്യതയും, ഉത്തരവാദിത്വവും അടിയന്തിര തിരുത്തൽ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യവുമായാണ് സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡിസിസി സെക്രട്ടറി കെ.ജയകൃഷ്ണൻ, കെ. ശശിധരൻ മാസ്റ്റർ, ഉഷ അരവിന്ദ്, ഷർമ്മിള എ, ഗീത കൊമ്മേരി, വി സി പ്രസാദ്, ദീപ സുരേന്ദ്രൻ, നിഷിത എം, സന്ദീപ് കോടിയേരി, ചിന്മയി മാസ്റ്റർ, ഷീബ.എം, അഡ്വ. സി. ടി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01