എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടന എസൻസിന്റെ സമ്മേളനം നടക്കവേ തോക്കുമായി അകത്തു കയറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദയംപേരൂർ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. സംഭവത്തിൽ പോലീസിന്റെ ആവശ്യപ്രകാരം എല്ലാവരെയും പുറത്തിറക്കി സ്റ്റേഡിയത്തിൽ പരിശോധന നടത്തി. ആദ്യം ഇൻഡോർ സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി എന്ന വിവരങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ഒരാൾ തോക്കുമായി അകത്തു കയറിയതാണ് എന്നും ബോംബ് ഭീഷണി അല്ലെന്നും സംഘാടകർ അറിയിക്കുകയായിരുന്നു. തങ്ങളാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും പോലീസിന്റെ ആവശ്യപ്രകാരം എല്ലാവരെയും പുറത്തിറക്കി ബോംബ് സ്ക്വാഡിന് പരിശോധനയ്ക്ക് സൗകര്യം ഒരുക്കി എന്നും പരിശോധന പൂർത്തിയായിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു. ആളുകൾ അകത്തു കയറിയാൽ പരിപാടി തുടരുമെന്നും അവർ അറിയിച്ചു.

إرسال تعليق