മധുരസഞ്ചയം' പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

 


രാമന്തളി ഗ്രാമപഞ്ചായത്തിലെ കുന്നരു സെന്‍ട്രല്‍ വാര്‍ഡില്‍ നിര്‍മിച്ച മധുര സഞ്ചയം പച്ചത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ദിനേശന്‍ അധ്യക്ഷനായി. 50 സെന്റ് സ്ഥലത്ത് 250 ലധികം വൃക്ഷതൈകളാണ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. കാടുപിടിച്ചു കിടന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമത്തിലാണ് ഹരിതകേരളം മിഷന്‍ പച്ചത്തുരുത്ത് വ്യാപന പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടത്. ഈ പച്ചത്തുരുത്ത് ഒരു പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ലക്ഷ്യം. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു നീലകണ്ഠന്‍, ബ്ലോക്ക് ചാര്‍ജ് ഓഫീസര്‍ രജനികാന്ത്, ഹരിത കേരളം മിഷന്‍ ആര്‍ പിമാരായ അരുള്‍, ശ്രീരാഗ്, വി ഇ ഒ വിശാല്‍ രാജ്, ഗ്രാമപഞ്ചായത്ത് വി ഇ ഒ സിന്ധു, എം ജി എന്‍ ആര്‍ ഇ ജി എസ് ബ്ലോക്ക് എ ഇ രാഹുല്‍ രാജേന്ദ്രന്‍, ഓവര്‍സീയര്‍ വൃന്ദ പ്രതീഷ്, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു


.

Post a Comment

Previous Post Next Post

AD01