തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേള; നിമിഷനേരംകൊണ്ട് ചാര്‍ളി ചാപ്ലിന്റെ ചിത്രം തയ്യാറാക്കി ചിത്രകാരന്‍മാർ



വാദ്യമേളത്തിന്റെ അകമ്പടിയോടെ ഞൊടിയിടയില്‍ ചാര്‍ളി ചാപ്ലിന്റെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ ചുറ്റും കൂടിയ കാണികളുടെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു. തലശ്ശേരിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം പ്രശാന്ത് ഒളവിലവും ഭാര്യ അഫ്‌റൂസ് ഷഹാനയുമാണ് ചാര്‍ളി ചാപ്ലിന്റെ ചിത്രം വരച്ചത്. സംവിധായകന്‍ പ്രദീപ് ചൊക്ലി ക്യുറേറ്ററായിരുന്നു. തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നടന്‍ സുശീല്‍കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. ജിത്തുകോളയാട്, ഛായാഗ്രഹകന്‍ വേണുഗോപാല്‍ മഠത്തില്‍, ടി.എം ദിനേശന്‍, പി.കെ ബൈജു, സുരാജ് ചിറക്കര, ഷിജു പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിലാണ് ചലച്ചിത്രമേള. അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 31 ഇന്റര്‍നാഷണല്‍ സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ്. tthps://regtsiration.iffk.in/ ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാം. ലിബര്‍ട്ടി തിയേറ്ററില്‍ ഓഫ് ലൈനായും രജിസ്റ്റര്‍ ചെയ്യാം.



Post a Comment

Previous Post Next Post

AD01