കെപിസിസി പുനഃസംഘടനയിൽ തർക്കം രൂക്ഷമാകുന്നു. ആറ് പുതിയ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഉപ്പെടെ 77 ദാരവാഹികളെയാണ് പ്രഖ്യാപിച്ചത്. ദളിത് വിഭാഗങ്ങളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. ദളിത് വിഭാഗങ്ങളെയും പരക്കെ ഒഴിവാക്കിയതായും രാഷ്ട്രിയ കാര്യസമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്നും ആരുമില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ടതിലുള്ള അതൃപ്തി ചാണ്ടി ഉമ്മനും, ഷമാ മുഹമ്മദും ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി പുനഃസംഘടനയില്‍ അതൃപ്തിയുള്ള വിഭാഗങ്ങള്‍ ഒരുമിച്ച് സംഘടിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ശശി തരൂരിനെ മുന്നിൽ നിർത്തിയാണ് നീക്കം പുതിയ നീക്കം. തരൂർ പക്ഷത്തെ നയിച്ച് എം കെ രാഘവൻ എം പി അസംതൃപ്തരായ നേതാക്കളെ ഒപ്പം ചേർക്കാനാണ് നീക്കം നടത്തുന്നത്. എ ,ഐ ഗ്രൂപ്പുകളുമായി പിണങ്ങി നിൽക്കുന്നവരെയും കൂടെ നിർത്താനുള്ള ചരടുവലികളും നടത്തുന്നുണ്ട്. യുവ നേതാക്കളുമായി ആശയവിനിമയം തരൂർ നടത്തുകയുണ്ടായി. തരൂരിനെ നേതൃത്വം മാറ്റിനിർത്തുന്നതായും പരാതിയുണ്ട്. അവഗണന അംഗീകരിക്കാൻ കഴിയില്ലെന്നും തരൂർ പക്ഷം.
.jpg)




Post a Comment