രണ്ട് തവണ ജനപ്രതിനിധികളായവരെ പരിഗണിക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം

 



തദ്ദേശ തിരഞ്ഞെടുപ്പൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് നിർദേശം. പ്രത്യേക ഇളവ് വേണ്ടവരുണ്ടെങ്കിൽ ഉപരി കമ്മിറ്റികളുടെ അനുമതി വാങ്ങണം. സംസ്ഥാന സമിതിയാണ് നിർദേശം നൽകിയത്.ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇളവ് പരിഗണിക്കുക സംസ്ഥാന സമിതിയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയാണ് ഇളവ് നൽകേണ്ടത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർഥിയായി പരിഗണിക്കില്ല.പ്യൂൺ, വാച്ച് മാൻ, കളക്ഷൻ ഏജൻ്റ് തസ്തികയിലുള്ളവർക്ക് മാത്രമാണ് ഇളവ്.സഹകരണ ജീവനക്കാർ മത്സരിക്കേണ്ടി വന്നാൽ ലീവ് എടുക്കണമെന്നും നിർദേശമുണ്ട്. ലോക്കൽ – ഏരിയാ സെക്രട്ടറിമാർ മത്സരിക്കേണ്ടി വന്നാൽ പകരം സെക്രട്ടറിയെ തിരഞ്ഞെടുത്ത ശേഷമേ അനുമതി നൽകാൻ പാടുള്ളുവെന്നും സിപിഐഎം സംസ്ഥാന സമിതി നിർദേശിച്ചു.


Post a Comment

Previous Post Next Post

AD01