ഇരിട്ടി: പൊട്ടിപ്പൊളിഞ്ഞ് ദുരിത പാതയായി മാറിയ ഇരിട്ടി -നേരംപോക്ക് - എടക്കാനം റോഡിൽ വാഹനാപകടങ്ങൾ പെരുകുന്നു. എങ്ങോട്ടും വെട്ടിക്കാൻ കഴിയാത്തവിധം പൊട്ടിപ്പൊളിഞ്ഞ് തകർന്നു കിടക്കുന്ന റോഡിലെ കുണ്ടിലും കുഴിയിലും വീണ് നിയന്ത്രണം വിട്ട് ഇരു ചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം ഇരിട്ടി ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴൂർ സ്വദേശി നേരംപോക്ക് വയൽ തുടങ്ങുന്ന ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയിൽ വീണ് ഇരുചക്രവാഹനംനിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് പരുക്കേറ്റു. കീഴൂർ സപ്തമിയിൽ റിട്ട. പൊലിസ് സബ് ഇൻസ്പെക്ടർ പി.വി. ലക്ഷ്മണൻ (64) ആണ് അപകടത്തിൽ പെട്ടത്. വീഴ്ചയിൽ കാൽമുട്ട് റോഡിൽ ഇടിച്ച് മുട്ടിനു പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി അപകടത്തിൽ ഇയാൾ സഞ്ചരിച്ച സ്കുട്ടറിനും കേടുപാട് പറ്റി. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ ഇതേറോഡിൽ കൊടുവേലി തോടിന്റെ കലുങ്കിന് സമീപം ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു. ഒരാഴ്ച്ച മുൻപ് അപകടത്തിൽ പെട്ടത് ചാവശ്ശേരി സ്വദേശിയായിരുന്നെങ്കിൽ തൊട്ടു പിറ്റേ ദിവസംഅപകടത്തിൽ പെട്ടത് പെരുമണ്ണ് സ്വദേശികളായിരുന്നു. ചാവശ്ശേരി സ്വദേശി പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്കിന് കേടുപാട് പറ്റി. ഇത്തരം അപകടങ്ങൾ നിത്യവും ഉണ്ടാകുന്നുണ്ടെങ്കിലും കാര്യമായ പരുക്കുകളോ മരണമോ ഉണ്ടാകാത്തതാണ് വർത്തയാകാതെ പോകുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ അടക്കം നടത്താതെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ റോഡ് നേരംമ്പോക്ക് മുതൽ എടക്കാനം വെളിയമ്പ്ര പഴശ്ശി ഡാം വരെ കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധത്തിൽ അപകടാവസ്ഥയിലാണ് കാല്നടയാത്രപോലും ദുഷ്കരമായ റോഡിൽ ഇപ്പോൾ ഓട്ടോറിക്ഷകൾ പലതും ട്രിപ്പുവിളിച്ചാൽ ഓട്ടം പോകുന്നില്ല. റോഡ് നവീകരണത്തിനായി പ്രവർത്തി കരാർ നൽകിയെങ്കിലും ഇതിനാവശ്യമായ മെറ്റൽ അടക്കമുള്ള സാധനങ്ങൾ ഇറക്കി വെച്ചിട്ടുണ്ടെങ്കിലും തുടർച്ചയായി പെയ്യുന്ന മഴയാണ് ഇതിന് തടസ്സമായി നിൽക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതിനിടയിൽ തകർന്നു നാമാവശേഷമായി കിടക്കുന്ന റോഡിന്റെ അരികിലൂടെ ടെലഫോൺ കേബിളിടുന്ന തിനായി കുഴികളെടുക്കുകയും കുടിവെള്ള വിതരണ പൈപ്പിടാനായി ചാലുകീറിയതും ദുരിതം ഇരട്ടിപ്പിച്ചിരിക്കയാണ്.

.jpg)

Post a Comment