റാഞ്ചിയിലേക്ക് അവര്‍ പറക്കും: ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലില്‍ പങ്കെടുക്കാൻ ട്രെയിൻ ടിക്കറ്റ് കണ്‍ഫേമാകാതെ വന്നതോടെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കി വിദ്യാഭ്യാസ വകുപ്പ്, പോസ്റ്റുമായി മന്ത്രി ശിവൻകുട്ടി


അണ്ടർ 15 ബോയ്സ് ആൻഡ് ഗേൾസ് ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലിലേക്ക് കേരളത്തിൽ നിന്ന് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചൈനയില്‍ നടക്കുന്ന മീറ്റിനായാണ് സെലക്ഷനെന്ന് മന്ത്രി പറഞ്ഞു. ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആകാതെ വന്നതോടെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കി. നിര്‍ധരായതിനാല്‍ പോകേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നെന്നും എന്തായാലും നാളെ ഉച്ചയ്ക്ക് അവര്‍ പുറപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ ഡിസംബർ 2 വരെ നടക്കുന്ന അണ്ടർ 15 ബോയ്സ് ആൻഡ് ഗേൾസ് ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലിലേയ്ക്ക് കേരളത്തിൽ നിന്ന് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടക്കുന്ന മീറ്റിനായാണ് സെലക്ഷൻ. ഇവർക്ക് ട്രെയിൻ ടിക്കറ്റ് കൺഫേം അല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തിരിക്കുകയാണ്. ഇതിൽ പലരും നിർധനരായതിനാൽ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്തായാലും നാളെ ഉച്ചയ്ക്ക് 11:30ന് ഇവർ നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും.



Post a Comment

Previous Post Next Post

AD01