കെ സി വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ന് റെഡ് അലേർട്ടാണെന്ന് മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് കൺവീനറെ പ്രതിപക്ഷ നേതാവ് തള്ളി. നിലവിൽ ആരുമായും ചർച്ചകൾ നടത്തിയിട്ടില്ല.
എൻ ഡി എയില്‍ നിന്നും എല്‍ ഡി എഫിൽ നിന്നും നിരവധി പാർട്ടികൾ യു ഡി എഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. സംഘടനാപരമായ കാര്യങ്ങളെല്ലാം കെ പി സി സി പ്രസിഡൻ്റ് പറയുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെക്കുറിച്ച് അദ്ദേഹം പ്രതികരണം നടത്തി. ചേരുന്നതിനെ പ്രതിപക്ഷ നേതാവ് എതിർത്തില്ല. കേന്ദ്രത്തിൻ്റെ ഫണ്ടല്ലേ കളയേണ്ടതില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ല. മോദിയുടെ വീട്ടിൽ നിന്നല്ല ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പദ്ധതി നടപ്പാക്കിയതെന്ന് വി ഡി സതീശൻ പറഞ്ഞു.
.jpg)




Post a Comment