ലൈഫ് വീട്’ കോണ്‍ഗ്രസ് വീടാക്കി ഉദ്ഘാടനം ചെയ്ത സംഭവം: ഷാഫി പറമ്പിലിൻ്റെ കള്ളങ്ങൾ പൊളിയുന്നു, ഒരു കാര്യവും അറിയിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

 


പേരാമ്പ്രയിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീട് കോൺഗ്രസ് വീടാക്കി ഉദ്ഘാടനം ചെയ്ത സംഭവത്തിൽ എംപി ഷാഫി പറമ്പിലിൻ്റെ വാദങ്ങൾ കള്ളമെന്ന് തെളിയുന്നു. വീടിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസ് നേതാക്കൾ ഇത് ലൈഫ് പദ്ധതിയിലെ വീടാണെന്ന് പറഞ്ഞിരുന്നു എന്നാണ് ഷാഫി പറമ്പിൽ ഉന്നയിച്ച പ്രധാന വാദം. എന്നാൽ ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. കോൺഗ്രസ് നേതാവിൻ്റെ പ്രസംഗം പരിശോധിച്ചതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പഞ്ചായത്ത് വീട് കൊടുക്കാത്ത കുടുംബത്തിന് കോൺഗ്രസ് മുൻകൈയെടുത്ത് വീട് നൽകിയെന്നാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. ഇതോടെ, ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് കോൺഗ്രസിൻ്റെ സ്വന്തം പദ്ധതിയായി അവതരിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു എന്ന ആരോപണം കൂടുതൽ ശക്തമായി.വിവാദം രൂക്ഷമായതോടെ ഷാഫി പറമ്പിൽ മറ്റൊരു വാദവും ഉയർത്തിയിരുന്നു. ലൈഫ് വീട് കോൺഗ്രസ് വീടാക്കി ഉദ്ഘാടനം ചെയ്യുന്ന കാര്യം പഞ്ചായത്ത് പ്രസിഡൻ്റിനെ അറിയിച്ചിരുന്നു എന്നതായിരുന്നു ഷാഫിയുടെ രണ്ടാമത്തെ വാദം. എന്നാൽ, ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പഞ്ചായത്ത്8 പ്രസിഡൻ്റ് പ്രമോദ് പ്രതികരിച്ചു. തന്നെ ഒരു കാര്യവും അറിയിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് പ്രമോദ് വ്യക്തമാക്കി. ഇതോടെ, വിവാദപരമായ ഉദ്ഘാടനത്തെക്കുറിച്ച് തദ്ദേശ സ്ഥാപനമായ പഞ്ചായത്തിനെ അറിയിച്ചിരുന്നു എന്ന ഷാഫിയുടെ വാദവും അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞിരിക്കുകയാണ്. കൂടാതെ, ഈ വിവാദങ്ങൾക്കിടെ, വേറെ ആരുടെയും കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ താനില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. എസ്‌സി വിഭാഗത്തിൽപ്പെട്ട വെങ്ങപ്പറ്റ കോമച്ചം കണ്ടി പ്രീതിയും ഭർത്താവ് അശോകനും ലൈഫ് പദ്ധതിയിൽ വീടിനായി 2021 ഫെബ്രുവരി ഒമ്പതിനാണ് എഗ്രിമെന്റുവച്ചത്. രണ്ട്‌ ഗഡുക്കളായി ഒരുലക്ഷം രൂപ കൈപ്പറ്റിയശേഷം രോഗിയായ അശോകൻ മരിച്ചു. പിന്നീട് 2021 ഒക്ടോബർ 26നാണ് ഭാര്യ പ്രീത വീടുനിർമാണം ആരംഭിച്ചത്. 2022 ഡിസംബർ 17ന് വീട് നിർമാണം പൂർത്തിയായി. ലൈഫ് പദ്ധതിയിൽ നാലുലക്ഷം രൂപയും തൊഴിലുറപ്പ് വേതനമായി 26,017 രൂപയുമാണ്‌ പഞ്ചായത്ത് വീടിനായി ചെലവഴിച്ചത്



Post a Comment

Previous Post Next Post

AD01