ഇരിട്ടി: താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിലെ സർക്കാർ ഓഫിസുകൾ ഒരു കേന്ദ്രത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ഇരിട്ടി ടൗണിൽ വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യഅത്താടെ. ഇരിട്ടി പയഞ്ചേരി മുക്കിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തായാണ് 5 നിലകളിലായുള്ള കെട്ടിട നിർമ്മാണം പൂർത്തിയാവുന്നത് ഇരിട്ടി താലൂക്ക് ഓഫിസ്, ഇരിട്ടി സബ്ട്രഷറി ഓഫിസ് ഉൾപ്പടെ. താലൂക്ക് കേന്ദ്രത്തിലെ എല്ലാ സർക്കാർ ഓഫിസുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പല സർക്കാർ ഓഫിസുകളും ടൗണിലെ വിവിധ പ്രദേശങ്ങളിലായി അസൗകര്യം നിറകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ പ്രയാസം കണക്കിലെടുത്താണ് സർക്കാർ 21.5കോടി രൂപ ചിലവിൽ പയഞ്ചേരിമുക്കിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മാണം ആരംഭിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ഇതിൻ്റെ നിർമ്മാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
നിർമ്മാണം അവസാന ഘട്ടത്തിലേക്കു നീങ്ങുന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ താഴത്തെ നിലയിൽ സബ് ട്രഷറിയും ഇലക്ഷൻ വിഭാഗവും ക്യാന്റീൻ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുക. ഒന്നാം നിലയിൽ താലൂക്ക് ഓഫിസും, രണ്ടാം നിലയിൽ എക്സൈസ് ഓഫിസും സഹകരണ വകുപ്പ് അസി. രജിസ്റ്റാർ ഓഫിസും , മൂന്നാം നിലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് , ലേബർ ഓസുകൾക്കും സൗകര്യം ഒരുക്കും നാലാം നിലയിൽ പൊതുമരാമത്ത് - റോഡ് - കെട്ടിടവിഭാഗം ഓഫിസുകളും കോൺഫറൻസ് ഹാളുമാണ് ഒരുക്കുക. വയനാട് ഹിൽ ട്രാക്ക് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് കെട്ടിട നിർമ്മാണത്തിൻ്റെ കരാർ എറ്റെടുത്തത്.
ഡിസംബർ അവസാന ത്തോടെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മാണം പൂർത്തിയാക്കി വിവിധ ഓഫിസുകൾക്കായി വിട്ടു നൽകാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നത്.
ഇതിൻ്റെ ഭാഗമായി കെട്ടിടത്തിൻ്റെയും പുതിയ കെട്ടിടത്തിലേക്കു മാറുന്ന വിവിധ വകുപ്പുകളുടെ ഓഫിസ് പ്രവർത്തനങ്ങ ളുടെയും ഉദ്ഘാടനം ഡിസംബർ അവസാനമോ ജനുവരി ആദ്യവാരത്തിലോ നടത്താനുള്ള ഒരുക്ക ത്തിലാണ് അധികൃതർ. പഴശ്ശി ജലസേചന വിഭാഗം റവന്യൂ വകുപ്പിന് വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് താലൂക്ക് ആസ്ഥാനത്തിന് കെട്ടിടം ഉയർന്നത്.
.jpg)



Post a Comment