വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാച്ചിക്കര എന്ന സ്ഥലത്ത് പ്ലാച്ചിക്കര ഫോറസ്റ്റ് റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഒരു ബസ്സിലെ ഡ്രൈവർക്ക് സാരമായി പരുക്ക് പറ്റി. ഏതാനും യാത്രക്കാർക്ക് നിസ്സാരമായി പരിക്കുപറ്റിയതായും, അവരെ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാനന്തവാടിയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഫാസ്റ്റ് പാസ്സഞ്ചർ ബസ്സും കാഞ്ഞങ്ങാട് നിന്ന് ഇരിട്ടി പാലതുംകടവ് പോകുന്ന ബസ്സുകൾ തമ്മിലാണ് വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ വച്ച് അപകടത്തിൽപ്പെട്ടത്.
വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
WE ONE KERALA
0
.jpg)




إرسال تعليق