ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരെയും മറ്റ് മൃഗങ്ങളേയും ബാധിക്കില്ല



ആഫ്രിക്കന്‍ പന്നിപ്പനി ഒരു തരത്തിലും മനുഷ്യരെയും മറ്റു മൃഗങ്ങളെയും ബാധിക്കുന്ന രോഗമല്ലെന്നും എങ്കിലും പന്നി കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ അറിയിച്ചു. ജില്ലയിലെ വനമേഖലയില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 18 ഓളം കാട്ടുപന്നികള്‍ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേക്ക് അയച്ചു പരിശോധന നടത്തുകയും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.



Post a Comment

أحدث أقدم

AD01