കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയ പരിധി നീട്ടി


കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11വരെ നല്‍കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. SIR ല്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യൂ ഖേല്‍ക്കര്‍ യോഗത്തെ അറിയിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01