രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യാൻ എ.ഡി.ജി. പി.എച്ച് വെങ്കിഡേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിർദേശം ലഭിച്ചതിനെ തുടർന്ന് രാഹുലിനായി സംസ്ഥാന വ്യപകമായി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
രാഹുലിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ പോലീസ് ചോദ്യം ചെയ്യും.
രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം ഉള്ളതിനാൽ കോയമ്പത്തൂരിലും പോലീസ് പരിശോധന നടത്തും.ഒരു സംഘം പോലീസുകാർ രാഹുലിനായി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടുവെന്ന് അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് തള്ളുകയാണ്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടുവെന്നാണ് അവകാശപ്പെട്ടത്. രാഹുലിന്റെ ഒപ്പുള്ള മുൻകൂര്‍ ജാമ്യ ഹര്‍ജിയുടെ പകര്‍പ്പും പുറത്തുവന്നിരുന്നു.
രാഹുൽ എവിടെയാണെന്ന കൃത്യമായ വിവരം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം വ്യാപിപ്പിച്ച് ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. രാഹുലിനെ പിടികൂടാൻ നേരത്തെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയത്.
.jpg)



Post a Comment