.അഞ്ചരക്കണ്ടി സ്വദേശിനി രാജസ്ഥാനിലെ വെറ്റിനറി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

 

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി സ്വദേശിനിയായ യുവതി രാജസ്ഥാനില്‍ വെറ്റിനറി കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്റിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. 28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലില്‍ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്. മരണകാരണം ലഭ്യമായില്ല. അമ്മ: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി ) അച്ഛന്‍: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍ കൊല്ലന്‍ചിറ). ശവസംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്. രാവിലെ 8 മണി മുതല്‍ പൊതുദര്‍ശനം കാവിന്മൂല കൊള്ളിയാലില്‍ വീട്ടില്‍.




Post a Comment

Previous Post Next Post

AD01