2025ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്കാരം. വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കലാ വിഭാഗത്തിൽ രാജശ്രീ വാര്യർക്കും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് പി ബി അനീഷിനും കേരളപ്രഭ പുരസ്കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ, നാവികൻ അഭിലാഷ് ടോമി, കൊല്ലം ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസ്‌ലിയാർ, ജെൻ റോബോട്ടിക്സ് സ്ഥാപകൻ എം കെ വിമൽ ഗോവിന്ദ്, ജിലു മോൾ മാരിയറ്റ് എന്നിവർക്ക് കേരള ശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു.കേരള ജ്യോതി പുരസ്‌കാരം ഒരാൾക്കും കേരള പ്രഭ രണ്ടു പേർക്കും കേരള ശ്രീ അഞ്ചു പേർക്കും എന്ന ക്രമത്തിലാണ് ഓരോ വർഷവും നൽകുന്നത്. 2025ലെ കേരള പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശം ക്ഷണിച്ചു കൊണ്ട് ഏപ്രിൽ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാർഡ് കമ്മിറ്റി എന്നിങ്ങനെ മൂന്ന് തലങ്ങളിലെ വിലയിരുത്തലുകൾക്ക് ശേഷമാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
.jpg)




Post a Comment