കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

 



കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാൽ ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക.അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആദിവാസി വിഭാഗങ്ങൾ അടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തിൽ നടത്തുന്ന പ്രഖ്യാപനം ചെപ്പടി വിദ്യയാണെന്നാണ് പ്രതിപക്ഷ ആരോപണം.കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. എല്ലാ മന്ത്രിമാരും ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും.






Post a Comment

Previous Post Next Post

AD01