ഡോ. എ.കെ വേണുഗോപാലിന് നഗരശ്രീ പുരസ്കാരം നൽകി.



2025ലെ കണ്ണൂർ കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും കേരളത്തിലെ കോർപ്പറേഷനുകളിൽ ആദ്യത്തേതുമായ  നഗരശ്രീ  പുരസ്കാരം ആതുര മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഡോ. എ.കെ വേണുഗോപാലിന് , കെ. സുധാകരൻ എം.പി. നൽകി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വരെ ആദരിക്കുകയും സമൂഹ സമക്ഷം അവരെ വീണ്ടും അവതരിപ്പിക്കുകയും ആണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത് .അതിൽ കാരുണ്യവും സ്നേഹവും ചാലിച്ചു ചാർത്തി സേവനം നടത്തുന്ന പ്രഗൽഭനായ ഡോക്ടർ ആണ് വേണുഗോപാൽ എന്നും അദ്ദേഹത്തിൻ്റെ സേവനം വരും തലമുറക്ക് കൂടി ലഭിക്കുന്നതിനും പാവപ്പെട്ടവരെ ചേർത്ത് പിടിച്ച് മനസിൻ്റെ കരുത്തുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയുന്നതിന് നമ്മുടെ പ്രാർത്ഥന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, പി.ഷമീമ , വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ , കൗൺസിലർമാരായ ടി.ഒ മോഹനൻ, , ടി.രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു.




Post a Comment

Previous Post Next Post

AD01