‘തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എസ് ഐ ആര്‍ അപ്രായോഗികം’: മന്ത്രി പി രാജീവ്


തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എസ് ഐ ആര്‍ അപ്രായോഗികമെന്ന് മന്ത്രി പി രാജീവ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എസ് ഐ ആറിൻ്റെ ഏക സംസ്ഥാന സർക്കാർ ഹർജി കേരളത്തിൻ്റെ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഹർജി 26ന് വീണ്ടും പരിഗണിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഈ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന ഭരണപരമായ പ്രശ്നമാണ് സർക്കാർ ഉന്നയിച്ചത്. 26ന് ഹര്‍ജി പരിഗണിക്കുമ്പോൾ സർക്കാർ ഗൗരവമായി സാഹചര്യങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന സ്ഥാപനമായതുകൊണ്ട് അവരുടെ അഭിപ്രായം കേൾക്കേണ്ടതുണ്ട്. കോടതിയുടെ സ്വാഭാവികമായ അഭിപ്രായമാണ്. അവരുടെ അഭിപ്രായം അവിടെ രേഖപ്പെടുത്തുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.
ഭരണപരമായ പ്രശ്നങ്ങളാണ് സർക്കാർ കോടതിയിൽ മുന്നിൽ ഉന്നയിച്ചത്.
പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമാണ് എന്ന നിലപാടിലേക്ക് സുപ്രീംകോടതി എത്തിയിരിക്കുന്നു. ബാക്കി കാര്യങ്ങൾ സുപ്രീംകോടതി ഉത്തരവ് വരുമ്പോഴേ അറിയാൻ കഴിയുവെന്ന് മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം അംഗീകരിക്കുന്നില്ല എന്നതായിരുന്നു പ്രതിപക്ഷ നിലപാട്. നിയമസഭ അടക്കം ഈ ആവശ്യവും ഉന്നയിച്ചു തടസ്സപ്പെടുത്തി. സർക്കാർ പൂർണ്ണമായി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സർക്കാർ അന്നത്തെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നു. അന്ന് അംഗീകരിക്കാതിരുന്നവർക്ക് ഇപ്പോൾ എന്താണ് നിലപാടെന്നും മന്ത്രി ചോദിച്ചു.



Post a Comment

Previous Post Next Post

AD01