കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം മികച്ച നടിയായി ശ്രീയുക്ത നിഷാന്ത്


കണ്ണൂർ: കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓട്ടോച്ചിയുടെ വേഷ പകർച്ചയിൽ ശ്രീയുക്ത നിഷാന്ത് നേടിയത് മികച്ച നടിക്കുള്ള രണ്ട് സമ്മാനങ്ങൾ. മട്ടന്നൂർ ഉപജില്ല  കലോത്സവത്തിൽ  മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട  ശ്രീയുക്ത നിഷാന്ത്  കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്. മട്ടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വേങ്ങാട് ഇ കെ എൻ എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീം അവതരിപ്പിച്ച ഓട്ടോച്ചി കല്യാണി എന്ന നാടകത്തിൽ അഭിനയിച്ചാണ് നേരത്തെ ശ്രീയുക്ത മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെയാണ് കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകം മത്സരം അരങ്ങേറിയത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് കെ കെ  ഷഹർബിൻ ആണ്. നേരത്തെ സിനിമാതാരം സന്തോഷ് കിഴാറ്റൂരിൽ നിന്നും ശ്രീയുക്ത ഉപഹാരവും ഏറ്റുവാങ്ങിയിരുന്നു. കുഴിക്കലിലെ വി എം നിഷാന്തിന്റെയും  അമ്പിളിയുടെയും മകളാണ് ശ്രീയുക്ത നിഷാന്ത്. മോണോ ആക്ട് മത്സരത്തിലും ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.



Post a Comment

Previous Post Next Post

AD01