അയ്യപ്പസന്നിധിയെ സംഗീത സാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍



മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് സംഗീത സാന്ദ്രമായ അന്തരീക്ഷം ഒരുക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍. ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥരാണ് ‘ഗാനാഞ്ജലി’ അവതരിപ്പിച്ച് ശ്രദ്ധേയമായത്. 
തീര്‍ത്ഥാടകരുടെ മനസ്സില്‍ എന്നും മായാതെ നിൽക്കുന്ന ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫയര്‍ഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയില്‍ കാഴചവച്ച കലാവിരുന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ കേരളത്തിൽ നിന്നുള്ള ഭക്തർക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്കക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. സന്നിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ സൂരജിന്റെയും അര്‍ജുന്‍ കൃഷ്ണന്റെയും നേതൃത്വത്തില്‍ നിലവിളക്ക് തെളിച്ചുകൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ വി.എസ് ലിവിന്‍സണ്‍, കെ. ലിനിന്‍, എം.ഷിജിത്ത്, നിഷാന്ത്, അനീഷ് എന്നിവരാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്. തീർഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 8 ലക്ഷം കഴിഞ്ഞു.


Post a Comment

Previous Post Next Post

AD01