‘ പുതിയ ലേബർ കോഡ് കേന്ദ്രം പിൻവലിക്കണം; പുതിയ നിയമം കോർപറേറ്റ് മുതലാളികൾക്ക് വേണ്ടി തയ്യാറാക്കിയത്’; എളമരം കരീം


പുതിയ ലേബർ കോഡിൽ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താനുള്ള ഒരു മര്യാദ മോദി സർക്കാർ കാണിച്ചില്ലെന്നും പുതിയ നിയമം മുതലാളികൾക്ക് വേണ്ടി തയ്യാറാക്കിയതെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഇങ്ങനെ ഈ നിയമം ഡ്രാഫ്റ്റ് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങൾ കൂട്ടിച്ചേർത്ത് ഭേദഗതി ചെയ്ത് ഒരു പുതിയ നിയമം ഉണ്ടാക്കുമ്പോൾ തൊഴിലാളി സംഘടനകളുമായിട്ട് ഒരു കൂടിയാലോചന നടത്തണ്ടേ മര്യാദ നരേന്ദ്രമോഡി സർക്കാർ സ്വീകരിച്ചില്ല. ഇന്ത്യയിലെ കുത്തക മുതലാളിമാർ തയ്യാറാക്കി കൊടുത്ത നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു നിയമം ഉണ്ടാക്കുകയാണ് ചെയ്തത്. ഈ നിയമം പൂർണമായും മുതലാളിമാർക്ക് വേണ്ടിയുള്ളതാണ്. തൊഴിലാളികൾ സംഘടിതരായി ആവശ്യപ്പെടുകയും സമരങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ആനുകൂല്യങ്ങൾ എല്ലാം ഉണ്ടായത്. മാത്രമല്ല ഈ സമരങ്ങളൊക്കെ നടത്താൻ സ്വാതന്ത്ര്യമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തന്നെയാണ് ഏറ്റവും കൂടുതൽ തൊഴിൽ സൗഹൃദ അന്തരീക്ഷമുള്ളത് എന്ന നമുക്ക് കാണാനാകും അതിന്റെ ഭാഗമായാണ് ഇവിടെ ജോലി ചെയ്യുന്നതിനായി ഉത്തരേന്ത്യയിൽ നിന്ന് ആയിരക്കണക്കിനാളുകൾ കേരളത്തിലേക്ക് വരുന്നത്. എന്നാൽ കേരള സർക്കാരിനെയും കേരളത്തെയും തകർക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01