ശബരിമലയിലെ കെമിക്കൽ കുങ്കുമം വിൽപന; ‘വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി’; ഹൈക്കോടതി


ശബരിമലയിലെ രാസവസ്തുക്കൾ അടങ്ങിയ കുങ്കുമമല്ല വിൽക്കുന്നതെന്ന് തെളിയിച്ചാൽ വിൽപനയ്ക്ക് അനുമതി നൽകുമെന്ന് ഹൈക്കോടതി. വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി പരാമർശം. കുങ്കുമം വിൽപന നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജിയിലാണ് പരാമർശം. രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം അല്ല വിൽക്കുന്നത് എന്ന് ഹർജിക്കാർ വാദിച്ചു.‌ കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നിവയാണെന്ന് കോടതി പറഞ്ഞു. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ലെന്നും രാസ കുങ്കുമം വിൽക്കുന്നവരുടെ കുത്തക ലൈൻസ് റദ്ദാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാസ കുങ്കുമ നിരോധനം ചോദ്യം ചെയ്ത് കുത്തക ഹോൾഡർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മുന്നറിയിപ്പ്.

പ്രകൃതിദത്തമായ കുങ്കുമം വിൽക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാസ കുങ്കുമം യാതൊരു കാരണവശാലും അനുവദിക്കില്ല. രാസ കുങ്കുമ വിൽപ്പന ചോദ്യം ചെയ്തുള്ള കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി തള്ളി. തീർഥാടന മേഖലയിൽ രാസ കുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചതിന് പിന്നാലെയാണ് നിരോധനം ഒഴിവാക്കാൻ ഹർജിക്കാർ വീണ്ടും കോടതിയിൽ എത്തിയത്.



Post a Comment

Previous Post Next Post

AD01