ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടൂരും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു. ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ [ അരിസ്റ്റോ സുരേഷ് ] യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ .
ചിത്രത്തിന്റെ ഡി.ഒ.പി കൈകാര്യം ചെയ്യുന്നതും എ.കെ.ശ്രീകുമാർ തന്നെ. വർഷങ്ങളോളം ക്യാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്. ആർ.ജെ. കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമ്മിക്കുന്ന ഡാർക്ക് ട്രാക്കിംഗ് രചന, സംവിധാനം - എ.കെ.ശ്രീകുമാർ നിർവഹിക്കുന്നു. ക്യാമറ - എ.കെ.ശ്രീകുമാർ, ഗാന രചന - വിനോദ് കൃഷ്ണൻ ,ജീമോൻ എബ്രഹാം, സംഗീതം - സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ഗോസൻ, ബി.ജി.എം - സൻ ജീവ് കൃഷ്ണൻ, ആർട്ട് - അനിൽ കൊരാനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ ജോർജ്, ആക്ഷൻ -സുരേഷ് സുന്ദരം, കോറിയോഗ്രാഫി - മനോജ് കലാഭവൻ, മേക്കപ്പ് - രജനി, കോസ്റ്റ്യൂം - ശ്രീജ മനോജ്, സ്റ്റുഡിയോ - പി.ആർ. പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ - നിജേഷ് സി,പി.ആർ.ഒ - അയ്മനം സാജൻ
അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ, രാമകൃഷ്ണൻ, രാജൻ ജോർജ്, കൃഷ്ണനുണ്ണി, അഞ്ചൽ ശ്രീകുമാർ, ജോസ് അടിമാലി,ഗോപകുമാർ അടൂർ, പ്രകാശ് വള്ളംകുളം, ഷിയാസ്,പ്രഭീഷ്, റിൻസി, ജെറി, ദേവിക, അഭിനയ, പൂജ തുടങ്ങിയവർ അഭിനയിക്കുന്നു. അയ്മനം സാജൻ.
.jpg)





Post a Comment