കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; പ്രദേശത്ത് കനത്ത പുക


കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകള്‍ക്കാണ് കായലിന് നടുക്ക് വച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ചെയ്യുകയും തീ പടരുകയുമായിരുന്നു. കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന്‍ ബോട്ടുകള്‍ കെട്ടഴിച്ചുവിട്ടു. ആളപായമില്ല. ബോട്ടിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ക്ക് നിസാര പരുക്കേറ്റു. കായലിന്റെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിയാത്തത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി. പ്രദേശത്തെ ഐസ് പ്ലാന്റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്. ഇരുബോട്ടുകളും പൂര്‍ണമായി കത്തിനശിച്ചുകൊണ്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള തുരുത്തില്‍ നിന്നുകൊണ്ടാണ് ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിച്ചുവരുന്നത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ നിസാര പരുക്കേറ്റത്. ആന്ധ്രാ പ്രദേശ് സ്വദേശികളായ രാജു, അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.



Post a Comment

Previous Post Next Post

AD01