‘എല്ലാ ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്; ദാരിദ്ര്യം സമ്പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് അടുത്ത ലക്ഷ്യം’: ടിപി രാമകൃഷ്ണന്‍


വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല ഐക്യത്തോടെ മത്സരിക്കുമെന്നും സംഘടനാപരമായ തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ണമായെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിലവില്‍ സീറ്റ് വിഭജന ചര്‍ച്ച നടത്തിവരികയാണ്. തെരഞ്ഞെടുപ്പില്‍ യോജിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ മുന്നണി ചര്‍ച്ച ചെയ്യുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങളില്‍ ഇടതുപക്ഷത്തിന്റെ പങ്ക് പ്രധാനമാണ്. എല്ലാ ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്ന നിലപാട് ഇടതുപക്ഷത്തിന്റെത്. അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. അടുത്ത ലക്ഷ്യം ദാരിദ്ര്യം സമ്പൂര്‍ണ്ണമായി ഒഴിവാക്കുകയാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഓരോ കുടുംബത്തിനും വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വരുമാനം വര്‍ധിപ്പിക്കുന്ന സഹായകരമായ നിലപാട് സ്വീകരിച്ചു വരികയാണ്. മുന്നണി വലിയ രീതിയില്‍ മുന്നേറും. കോവിഡ് കാലത്താണ് പെന്‍ഷന്‍ ഓരോരുത്തരുടെയും കയ്യില്‍ എത്തിക്കുന്ന തീരുമാനം എടുത്തത് .ഇപ്പോള്‍ പെന്‍ഷന്‍ കുടിശ്ശിക ബാക്കിയില്ല. നവംബര്‍ മുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും .വിവിധ വിഭാഗങ്ങളില്‍ അര്‍ഹത ഉള്ളവര്‍ക്ക് അത് മനസിലാക്കി കൊടുക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നവംബര്‍ 10 ന് പ്രകടന ജാഥ പൊതുയോഗ പരിപാടികള്‍ സംഘടിപ്പിക്കും. അര്‍ഹത പെട്ടവരുടെ വീടുകളില്‍ എത്തി കാര്യങ്ങള്‍ മനസ്സിലാക്കും. ഏക കിടപ്പാടം സംരക്ഷണ നിയമത്തിന്റെ വശങ്ങള്‍ ജനങ്ങളെ ബോധ്യപെടുത്തുമെന്നും ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

എസ് ഐ ആര്‍ നടപ്പിലാക്കുന്നതില്‍ ബിജെപി ഒഴികെ എല്ലാവരും എതിര്‍പ്പ് രേഖപ്പെടുത്തി. ബീഹാറില്‍ 65 ലക്ഷം ആളുകള്‍ പുറത്തു പോയി, ഇവിടെ ഇതിന്റെ ആവശ്യമില്ല. 2002-2004 മുന്‍പ് വന്നവര്‍ക്കേ വോട്ടവകാശം ഉള്ളു. ജനങ്ങള്‍ക്ക് പ്രയാസമുള്ള കാര്യമാണിത്. കേസ് നിലനില്‍ക്കുകയാണ്. അത് കാത്തു നില്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. തീരുമാനം കമ്മീഷന്‍ പുന പരിശോധിക്കണം. കേരളത്തില്‍ ഇത് അപ്രായോഗികമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.



Post a Comment

Previous Post Next Post

AD01