വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു

 


വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ ആതിരയ്ക്കുമാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്. വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം നടന്നത്. ആതിരയുടെ ഭർത്താവായ രാജുവാണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.ദീർഘകാലമായി കുടുംബ തർക്കം നിലനിന്നിരുന്നു. അതാണ് ആക്രമണത്തിനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.



Post a Comment

Previous Post Next Post

AD01