സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ് ജെസ്റ്റിസ് ആയി ബി ആർ ഗാവായി ചുമതലയേറ്റത്. 6 മാസം പദവിയിൽ ഇരുന്ന ഗവായ് ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജെസ്റ്റിസാണ്. രാഷ്ട്രപതിയുടെ റഫറൻസ് ഉൾപ്പടെ പ്രധാന കേസുകളിൽ അദ്ദേഹം ഇടപെട്ടിരുന്നു . ഒക്ടോബർ 6 ന് തീവ്ര ഹിന്ദുത്വ വാദി ചീഫ് ജെസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു.അതേ സമയം നിയുക്ത ചീഫ് ജെസ്റ്റിസ് ജെസ്റ്റിസ് സൂര്യാ കാന്ത് നാളെ ചുമതലയേൽക്കും. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹം പദവിയിൽ തുടരുക.കോടതി വിധികൾ ഭാരതീയം ആവണമെന്നും കെട്ടി കിടക്കുന്ന കേസുകളിൽ ഉടൻ തീർപ്പ് കൽപ്പിക്കുമെന്നും ജെസ്റ്റിസ് സൂര്യകാന്ത് നിലപാട് വ്യക്തമാക്കി
.jpg)




Post a Comment