‘ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്’ എന്ന് വാട്സാപ്പ്; എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് എന്ന് പറഞ്ഞ് പൊട്ടരാക്കുകയാണോയെന്ന് ഉപഭോക്താക്കൾ


സ്വകാര്യത ഉണ്ട് എന്ന് പറഞ്ഞ് വാട്സാപ്പ് പറ്റിക്കുകയായിരുന്നോ എന്ന ചോദ്യവുമായി ഉപഭോക്താക്കൾ. ‘ഞങ്ങൾ നിങ്ങളെ കാണുന്നു, ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു എന്ന് എ‍ഴുതു എക്സിൽ പോസ്റ്റ് ചെയ്തതാണ് വാട്സാപ്പിന് പൊല്ലാപ്പായത്. സംഭവം തമാശയായിട്ടാണ് വാട്സാപ്പ് ചെയ്തതെങ്കിലും നല്ല പണിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നിരിക്കെ വാട്സാപ്പ് എങ്ങനെയാണ് എല്ലാവരേയും കാണുന്നത് എന്നാണ് പോസ്റ്റിന് താ‍ഴെ കമന്റായി ഉപഭോക്താക്കൾ ഉയർത്തുന്ന ആശങ്ക.

സംഭവം ട്രെൻഡിങ്ങായതോടെ ട്രോളുകളുടെ പെരുമ‍ഴയാണ് ഉയരുന്നത്. എന്നാൽ സം‍ഭവത്തിന് വിശദീകരണവുമായി വാട്സാപ്പ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. We See You എന്ന് എന്ന് എ‍ഴുതിയത് നിങ്ങളെ ഞങ്ങൾ കാണുന്നു എന്ന അർത്ഥത്തിലല്ലെന്നും. തമാ‍ശയായിട്ടാണെന്നുമാണ് വാട്സാപ്പ് നൽകുന്ന വിശദീകരണം.

കൂടാതെ വ്യക്തിഗത ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നും വാട്സാപ്പിന് ഉൾപ്പെടെ അത് ആർക്കും കാണാൻ സാധിക്കില്ലെന്നും വാട്സാപ്പ് വ്യക്താമാക്കിയിട്ടുണ്ട്. സംഭവം വൈറലായതോടെ വാട്സാപ്പിനെ ട്രോളി സിഗ്നലും രംഗത്തെത്തിയിട്ടുണ്ട്. സിഗ്നലിൽ ഞങ്ങൾ ഒന്നും കാണുന്നില്ലെന്നും അത് ഓപ്പൺ സോ‍ഴ്സ് കോഡ് വ‍ഴി നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് എന്നുമാണ് വാട്സാപ്പിനെ ലക്ഷ്യം വെച്ചുള്ള സിഗ്നലിന്റെ പോസ്റ്റ്.



Post a Comment

Previous Post Next Post

AD01